ഗായിക ശിവാംഗി കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു ചിത്രമാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മുൻ മിസ്റ്റർ ഇന്ത്യയും നടനും മോഡലുമായ മുകേഷ് രവിയാണ് ശിവാംഗിക്കൊപ്പം ചിത്രത്തിലുള്ളത്.
മുകേഷിനെ ചേർത്തുപിടിച്ചുകൊണ്ട് ഒരു ലവ് ഇമോജിക്കൊപ്പമാണ് പോസ്റ്റ്. ഇതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണോ വിവാഹിതരാകാൻ പോകുന്നുവോ എന്നെല്ലാമാണ് ചോദ്യങ്ങൾ.
അതേസമയം ഇതൊരു ആൽബത്തിനു വേണ്ടിയുള്ള ഒത്തുചേരാലണോയെന്ന സംശയവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. പുതിയ ആൽബത്തിന്റെ പ്രഖ്യാപനമാണ് ഉണ്ടാവാൻ പോകുന്നതെന്നും ആൽബം ട്രാക്കിനായി കാത്തിരിക്കുകയാണ് എന്നും ആരാധകർ കുറിക്കുന്നു.
നടനും മോഡലുമായ മുകേഷ് രവി 2023ലെ മിസ്റ്റർ ഇന്ത്യ ജേതാവാണ്. രാജനാഥൻ പെരിയസാമി സംവിധാനം ചെയ്ത സിനിമയിലും മുകേഷ് അഭിനയിച്ചിട്ടുണ്ട്.
ഗായകരായ ബിന്നിയുടെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണ. ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെയാണ് ശിവാംഗി പ്രശസ്തയാകുന്നത്. പിന്നീട് ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തെത്തി. ‘ഡോൺ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട് താരം.